അടുപ്പറമ്പിൽ കാര്‍ റോഡരുകില്‍ നിന്നയാളെ ഇടിച്ച് തെറിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

 

മൂവാറ്റുപുഴ :അടുപ്പറമ്പിൽ നിയന്ത്രണംവിട്ട കാര്‍ റോഡരുകില്‍ നിന്നയാളെ ഇടിച്ച് തെറിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ആനിക്കാട് പഴയവീട്ടില്‍ ജബ്ബാര്‍ (58), വെള്ളാരയില്‍ മുഹമ്മദ്(നാസർ -56) എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ 6.30ഓടെ അടൂപ്പറമ്പിലെ പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ജബ്ബാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.തുടർന്ന് ഇതുവഴി പ്രഭാത സവാരിക്കിറങ്ങിയ ജബ്ബാറിന്‍റെ സുഹൃത്തുകൂടിയായ മുഹമ്മദിന്‍റെ കാലിലൂടെ കാര്‍ കയറിയിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജബ്ബാർ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും,കാലിനു പൊട്ടലേറ്റ മുഹമ്മദ് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ് .

Back to top button
error: Content is protected !!