ബൈക്കിലെത്തി വൃദ്ധയുടെ സ്വര്‍ണ്ണ മാല കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍

മൂവാറ്റുപുഴ: ബൈക്കിലെത്തി വൃദ്ധയുടെ സ്വര്‍ണ്ണ മാല കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. പേഴയ്ക്കാപ്പിള്ളി പാലോ പാലത്തിങ്കല്‍ ഷാഹുല്‍ ഹമീദ് (24), കണ്ണന്തറയില്‍ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ 20ന് പകല്‍ 11ന് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് പ്രതികള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തിങ്കളാഴ്ച മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പ്രതികളെ പിടികൂടി. മോഷ്ടിച്ചെടുത്ത മാല മൂവാറ്റുപുഴയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വീട് കുത്തിത്തറന്ന് മോഷണം നടത്തിയതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. മോഷണസംഘം സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. ഷാഹുല്‍ ഹമിദ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. ഇയാള്‍ക്ക് കോതമംഗലം, പോത്താനിക്കാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കുന്നത്തുനാട്, കാസര്‍ഗോഡ്, തൃശ്ശൂര്‍, തൃക്കാക്കര, എന്നിവിടങ്ങളിലായി 13 മോഷണ കേസുകള്‍ ഉണ്ട്. ആഷിക്കിന് പെരുമ്പാവൂര്‍, കുറുപ്പുംപടി സ്റ്റേഷനുകളില്‍ ബൈക്ക് മോഷണ കേസുകള്‍ ഉണ്ട്. പിടകൂടിയ സമയം പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.
എ.എസ്.പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ വി.പി സുധീഷ്, എസ്.ഐമാരായ കെ.ആര്‍ അജേഷ് ,കെ.വി നിസാര്‍, എ.എസ്.ഐ മാരായ പി.എ അബ്ദുല്‍ മനാഫ്, വി.എസ് അബൂബക്കര്‍ ,സീനിയര്‍ സി പി ഒ മാരായ ടി.എന്‍ മനോജ് കുമാര്‍, ടി.എ അഫ്‌സല്‍, വര്‍ഗീസ് ടി വേണാട്ട്,
ബെന്നി ഐസക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Back to top button
error: Content is protected !!