കുന്നത്തുനാട് എം.എൽ.എ വിളിച്ച് ചേർത്ത കോവിഡ് അവലോകന യോഗത്തിൽ നിന്ന് ട്വൻ്റി-20 ഭരിക്കുന്ന പഞ്ചായത്തുകൾ വിട്ടു നിന്നു.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

കോലഞ്ചേരി: കുന്നത്തുനാട് എം.എൽ.എ വിളിച്ച് ചേർത്ത കോവിഡ് അവലോകന യോഗത്തിൽ നിന്ന് ട്വൻ്റി-20 ഭരിക്കുന്ന പഞ്ചായത്തുകൾ വിട്ടു നിന്നു. മണ്ഡലത്തിൽ കോവിഡ് കേസുകൾ ഭീതി വിതക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ അവലോകന യോഗം ചേർന്നത്. എന്നാൽ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നുർ എന്നീ ട്വൻ്റി-20 ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡൻ്റുമാരാണ് യോഗം ബഹിഷ്കരിച്ചത്. ട്വൻ്റി-20 ഭരിക്കുന്ന മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടർന്നാണ് മണ്ഡലത്തിലെ ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരേയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് ഒൺലൈൻ മീറ്റിങ്ങ് ചേർന്നത്. യോഗത്തിൽ നിന്ന് വിട്ടു നിന്ന നടപടി മണ്ഡലത്തിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്. സംഭവത്തിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.

 

Back to top button
error: Content is protected !!