ട്വന്റി ട്വന്റി സ്ഥാനാർത്ഥി അഡ്വ സി എൻ പ്രകാശിന്റെ പര്യടനം ഇന്ന് കല്ലൂർകാട് പഞ്ചായത്തിൽ

 

മൂവാറ്റുപുഴ : വാഴക്കുളം പള്ളിയിലും വിവിദ ദേവാലയങ്ങളിലും വിശ്വാസികളെ കണ്ട് വോട്ടഭ്യർത്ഥിച്ചതിന് ശേഷമായിരുന്നു പര്യടനം.
മണ്ഡലത്തിൽ ട്വന്റി ട്വന്റിക്ക് സ്വമേധയാ പിന്തുണയുമായി നാട്ടുകാർ മുന്നോട്ടു വരുന്നത് വലിയ ആത്മവിശ്വാസം നൽകുന്നതായി സ്ഥാനാർത്ഥി അഡ്വ സി.എൻ പ്രകാശ് പറഞ്ഞു.
2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി പാർട്ടിയുടെ സ്ഥാനാർത്ഥി അഡ്വ സി എൻ പ്രകാശ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ജനഹൃദയങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് മണ്ഡലത്തിൽ പ്രചരണം തുടരുന്നു.
കിഴക്കമ്പലം മോഡൽ
മണ്ഡലത്തിൽ ചർച്ചയായതോടെ വോട്ടർമാരിലും മാധ്യമങ്ങളിലും അഡ്വ സി എൻ പ്രകാശിന് വലിയ സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നത്.നാളെ
രാവിലെ 8.30 ന് കല്ലൂർകാട് പഞ്ചായത്തിലെ കല്ലൂർ ബസ് സ്റ്റാന്റിൽ നിന്നും ആരംഭിക്കുന്ന
ബൈക്ക് റാലി അകമ്പടിയോടെ സ്ഥാനാർത്ഥി പര്യടനം ആയവന മഞ്ഞള്ളൂർ പഞ്ചായത്തുകൾ സഞ്ചരിച്ച് വൈകുന്നേരം വാഴക്കുളത്ത് സമാപിക്കും

Back to top button
error: Content is protected !!