ആദിവാസി പുനരധിവാസത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ്.അഴിമതിയുടെ ചുരുളുകൾ അഴിയുന്നു.* *ആദി ദ്രാവിഡ സാംസ്കാരിക സഭ സമരത്തിലേക്ക് ..* വിജിലൻസ് അന്വോഷണം ആവശ്യപ്പെടും.

 

കോലഞ്ചേരി: ആദിവാസി പുനരധിവാസവുമായി ബന്ധപ്പെട്ട് ഉയർന്ന വിലക്ക് പുത്തൻകുരിശിനടുത്ത് വടയമ്പാത്ത് മലയിൽ സ്ഥലം ഏറ്റെടുത്തതിനെതിരെ പ്രധിഷേധം ശക്തമാകുന്നു. വിവിധ ദളിത്-ആദിവാസി സംലടനകളുടെ കൂട്ടായ്മയായ ആദി ദ്രാവിഡ സാംസ്കാരിക സഭയുടെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് തയ്യാറെടുക്കുകയാണ് എന്ന് സംഘടനയുടെ മദ്ധ്യമേഖല സെക്രട്ടറി കെ.സോമൻ അറിയിച്ചു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു. കുറുപ്പംപടിക്കടുത്തു വേങ്ങൂർ കൊമ്പനാട്ടിൽ സെൻ്റിന് അറുപതിനായിരവും അതിൽ കുറഞ്ഞതുമായ സ്ഥലങ്ങൾ കണ്ടിട്ടും അത് വേണ്ടന്ന് വച്ച് സൗകര്യം കുറഞ്ഞ ഈ പ്രദേശം സെൻ്റിന് 2,62,000 രൂപയക്ക് വാങ്ങി കൂട്ടിയതിൽ ഉദ്യോഗസ്ഥ -രാഷ്ട്രീയ ലോബികളാണെന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്‌.ആശിച്ച ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയിൽ സെൻ്റിന് 40,000 രൂപയും, ആദിവാസിക്ക് നേരിട്ട് ഭൂമി വാങ്ങുന്നതിന് സെൻ്റിന് 70,000 രൂപയും നല്കുന്നിടത്താണ് ഇത്ര ഭീമമായ തുക നല്കി സൗകര്യം തീരെ ഇല്ലാത്ത ഭൂമി കളക്ടറിന് കീഴിലുള്ള പർച്ചേസ് കമ്മറ്റി വാങ്ങികൂടിയത്. ആദിവാസി വിഭാഗങ്ങൾക്കായി നേര്യമംഗലമടക്കമുള്ള സ്ഥലങ്ങൾ മേടിച്ചിട്ട് പലതും താമസിക്കാൻ ആളുകൾ എത്താതെ കിടക്കുകയാണ്. പുനരധിവാസവുമായി ബന്ധപ്പെട് ഒട്ടനവധി പദ്ധതികൾ രൂപം കൊടുക്കുന്നുണ്ട് എങ്കിലും ഇതിൽ ഭൂരിഭാഗം പദ്ധതികളും ആദിവാസികളെ വഞ്ചിക്കുന്ന പദ്ധതിയായി മാറുകയാണ്. ജില്ലയിൽ കോതമംഗലത്തിനടുത്ത് കുട്ടമ്പുഴയിലും, പറവൂർ കോട്ടുളളിയിലും ആണ് കൂടുതലായി ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ താമസിച്ചു വരുന്നത്.ഒറ്റപ്പെട്ടും ചെറുകൂട്ടങ്ങളുമായി ജില്ലയുടെ പല ഭാഗങ്ങളിൽ ഇവർ ജീവിച്ച് വരുന്നു. വിവരാവകാശ രേഖകളിൽ കിട്ടിയ പ്രമാണങ്ങളുടെ കോപ്പിയിൽ നിന്നാണ് ഞെട്ടിക്കുന്ന വസ്തുതകൾ പുറം ലോകം അറിയുന്നത്. കുന്നായ ഈ സ്ഥലത്തിൻ്റെ ഒരു ഭാഗം മണ്ണെടുത്ത് വലിയ കുഴി ആയി കിടക്കുന്നതാണ്. സ്ഥലമെടുപ്പിൽ അഴിമതിയുണ്ടെന്നും വിഷയവുമായി ബന്ധധപ്പെട്ട് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥഥരടക്കമുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും വരെ കളക്ട്രേറ്റ് പടിക്കൽ സമരം നടത്തുമെന്നും സംഘടന നേതാക്കൾ പറയുന്നു.(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!