തൃപ്പൂണിത്തുറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പിറവം സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം

പിറവം: തൃപ്പൂണിത്തുറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പിറവം സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം. പിറവം എക്‌സൈസ് കടവിന് സമീപം ചാരച്ചാട്ട് പള്ളിപ്പറമ്പില്‍ സിബിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍ അലക്ഷ്യമായി യു-ടേണ്‍ എടുത്ത ബൈക്ക് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി റോഡില്‍ വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ് കയറിയിറങ്ങിയാണ് അപകടം നടന്നത്. കാവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്സിക്യൂട്ടീവാണ് കാവ്യ.അലക്ഷ്യമായി ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ പോയി.

Back to top button
error: Content is protected !!