തൃക്കളത്തൂർ സൊസൈറ്റിപ്പടിയിൽ മോഷണം: 25 പവനും 25000 രൂപ നഷ്ടപ്പെട്ടു

തൃക്കളത്തൂർ: തൃക്കളത്തൂർ സൊസൈറ്റിപ്പടി കല്പനമന്ദിരത്തിൽ വസന്തരാജിന്റെ വീട്ടിൽ മോഷണം. 25 പവനും 25000 രൂപ നഷ്ടപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയിൽ ആശുപത്രിയിലായിരുന്നു കുടുംബം ഇന്ന് രാവിലെയാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.  വസന്തരാജിന്റെ മാല കാണാത്തതിനെ തുടർന്ന്  അന്വേഷിച്ചപ്പോഴാണ് പ്രതിയുടെ എന്ന് കരുതുന്ന  കാൽപ്പാടുകൾ കണ്ടെത്തിയത് തുടർന്ന്പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഡോക്സ് കോഡും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.മോഷ്ടാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Back to top button
error: Content is protected !!