ഭക്തിസാന്ദ്രമായി തൃക്കളത്തൂര്‍ ശ്രീരാമസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന ഉത്സബലിദര്‍ശനം.

 

തൃക്കളത്തൂര്‍: തൃക്കളത്തൂര്‍ ശ്രീരാമസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന ഉത്സബലിദര്‍ശനം ഭക്തിസാന്ദ്രമായി. കൊറോണമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്.
തിരുവുത്സവനാളുകളിലെ സുപ്രധാന ചടങ്ങായ ഉത്സവബലി, ശ്രീഭൂതബലിയുടെ സവിസ്താര രൂപമാണ്. ദേവന്റെ സകലഭൂതഗണങ്ങളെയും പ്രത്യേക താളക്രമത്തില്‍ വാദ്യം കൊട്ടി ക്ഷണിച്ച് ശ്രദ്ധാപൂര്‍വ്വം പരിവാരപൂജയോടെ ബലി നല്‍കുന്ന ചടങ്ങാണിത്. നാലമ്പലത്തിനുള്ളില്‍ ശ്രീകോവിലിന്റെ തെക്കുഭാഗത്തുള്ള ബലിക്കല്ലില്‍ ബലിതൂകുമ്പോള്‍ കമനീയമായി അലങ്കരിച്ചിട്ടുള്ള മണ്ഡപത്തില്‍ ദേവനെ എഴുന്നള്ളിക്കുന്നു. ദീപാലങ്കാരങ്ങളാലും കൊടിതോരണങ്ങളാലും സമൃദ്ധമാക്കിയിട്ടുള്ള ഈസമയത്തെ ദര്‍ശനം ഉദ്ദിഷ്ടകാര്യലബ്ദിക്കും ഐക്യമത്യത്തിനും വിശിഷ്ടമാണ്.

Back to top button
error: Content is protected !!