സൈക്കോളജി ബിരുദക്കാര്‍ക്ക് അവസരം

 

മൂവാറ്റുപുഴ: മണിമലക്കുന്ന് ടി.എം.ജേക്കബ് മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ അപ്രന്റീസിനെ നിയമിക്കുന്നു. പ്രതിമാസം 17600/രൂപയാണ് ശമ്പളം. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള (എം.എ/എം.എസ്.സി) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം എന്നിവ അഭിലഷണീയം. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 13ന് രാവിലെ 10ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ഡോ. റോയ് സ്‌കറിയ അറിയിച്ചു.

Back to top button
error: Content is protected !!