തിരുവുംപ്ലാവില്‍ സംസ്കൃതദിനാചരണം നടത്തി.

മൂവാറ്റുപുഴ : വിശ്വസംസ്കൃത പ്രതിഷ്ഠാനം മൂവാറ്റുപുഴ താലൂക്ക് സമിതിയും തിരുവുംപ്ലാവില്‍ ദേവസ്വം സനാതനസ്കൂള്‍ ഓഫ് ലൈഫും സംയുക്തമായി സംസ്കൃതദിനാചരണം നടത്തി. തിരുവുംപ്ലാവില്‍ ക്ഷേത്ര ഊട്ടുപുരയില്‍ നടന്ന ചടങ്ങില്‍ താലൂക്ക് അധ്യക്ഷ വത്സല ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സനാതന സ്കൂള്‍ ഓഫ് ലൈഫ് ഡയറക്ടര്‍ നാരായണ ശര്‍മ്മ സംസ്കൃതദിന സന്ദേശം നല്‍കി. ജില്ലാ സഹകാര്യദര്‍ശിനി എസ്. ധന്യ സംസ്കൃതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എറണാകുളം ജില്ലാ കാര്യദര്‍ശി വിവേക് വിജയന്‍, താലൂക്ക് സമിതിയംഗം അനിത കൃഷ്ണകുമാര്‍, താലൂക്ക് കാര്യദര്‍ശിനി നീരജ രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അശ്വിനി ഷാബു, എസ്. ശ്രീല എന്നിവര്‍ സംസ്കൃത പരിപാടികള്‍ അവതരിപ്പിച്ചു.

ഫോട്ടോ ……………
വിശ്വസംസ്കൃത പ്രതിഷ്ഠാനം മൂവാറ്റുപുഴ താലൂക്ക് സമിതിയും തിരുവുംപ്ലാവില്‍ ദേവസ്വം സനാതനസ്കൂള്‍ ഓഫ് ലൈഫും സംയുക്തമായി സംസ്കൃതദിനാചരണത്തിന്‍റെ ഭാഗമായി സംസ്കൃതദിനപ്രതിജ്ഞ ചൊല്ലുന്നു.

Back to top button
error: Content is protected !!