നാട്ടിന്‍പുറം ലൈവ്

തിരുവുംപ്ലാവിൽ ക്ഷേത്രത്തിൽ വഴിപാടുകൾ ഇനി ബുക്ക്സേവ ആപ്പ് വഴി ബുക്ക് ചെയ്യാം.

 

മൂവാറ്റുപുഴ: തിരുവുംപ്ലാവിൽ ക്ഷേത്രത്തിൽ വഴിപാടുകൾ ഇനി ബുക്ക്സേവ ആപ്പ് വഴി
ബുക്ക് ചെയ്യാം. കോവിഡ് കാലത്ത് ക്ഷേത്രത്തിൽ നേരിട്ടെത്തി വഴിപാടുകൾ നടത്താൻ കഴിയാത്ത വൃദ്ധരും, കുട്ടികളും ഉൾപ്പെടുന്ന ഭക്തർക്കായാണ് ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഓൺലൈനായി വഴിപാടുകൾ നടത്താനും കാണിക്കയും ദക്ഷിണയും സമർപ്പിക്കുവാനും ഈ ആപ്പിലൂടെ സാധിക്കും.
ബുക്ക്സേവാ ആപ്പ് സേവനങ്ങളുടെ തിരുവുംപ്ലാവിൽ ക്ഷേത്രത്തിലെ ഔപചാരികമായ ഉദ്ഘാടനം ക്ഷേത്ര മേൽശാന്തി ശ്രീകുമാരൻ ഇളയത് നിർവ്വഹിച്ചു. നാരായണൻ ഇളയത്, മനോജ് കുമാർ, നാരായണ ശർമ്മ, ശ്രീകാന്ത് എം.എൻ , ആപ്ലിക്കേഷൻ നിർമ്മിച്ച Init Solutions ലെ സുരേന്ദ്രനാഥ കമ്മത്ത് എന്നിവരും സംബന്ധിച്ചു.

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ആപ്പിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
*Android*
https://play.google.com/store/apps/details?id=com.init.bookseva

*IPhone*
https://apps.apple.com/us/app/bookseva/id1536539889

നേരിട്ട് വെബ് പോർട്ടൽ വഴി ബുക്ക് ചെയ്യുവാൻ സന്ദർശിക്കുക.

www.bookseva.com

Back to top button
error: Content is protected !!
Close