മാറാടി സെന്റ് ജോർജ് കത്തോലിക്ക ദേവാലയത്തിൽ തിരുനാൾ

മൂവാറ്റുപുഴ: മാറാടി സെന്റ് ജോർജ് കത്തോലിക്ക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിനെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഫെബ്രുവരി 3, 4 തീയതികളിൽ നടത്തപ്പെടും ഫെബ്രുവരി 3 (ശനിയാഴ്ച) രാവിലെ 7ന് വിശുദ്ധ കുർബാന, വൈകിട്ട് 3ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 3:15ന് അമ്പ് എഴുന്നള്ളിക്കൽ, നേർച്ചകാഴ്ചകൾ, 4:30ന് ലദീഞ്ഞ്, 4:45ന് ആഘോഷമായ വി. കുർബാന ഫാ. ഷാജി മംഗലത്ത്, സന്ദേശം ഫാ. സിറിൽ വള്ളോംകുന്നേൽ, 6:30ന് പ്രദക്ഷിണം, 8ന് സമാപന പ്രാർത്ഥന, വാദ്യമേളങ്ങൾ. ഫെബ്രുവരി 4 (ഞായറാഴ്ച) രാവിലെ 7ന് വി. കുർബാന, 8ന് അമ്പ് എഴുന്നള്ളിക്കൽ, നേർച്ച കാഴ്ചകൾ, 4:15ന് ലദീഞ്ഞ്, 4:30ന് തിരുനാൾ കുർബാന ഫാ. ജോൺസൺ ഒറോപ്ലാക്കൽ, സന്ദേശം ഫാ. പോൾ ചൂരത്തൊട്ടി, 6:30ന് പ്രദക്ഷിണം, 8ന് സമാപന പ്രാർത്ഥന, നേർച്ച സദ്യ

Back to top button
error: Content is protected !!