അനൗണ്‍സ്‌മെന്റ് രംഗത്ത് നിന്നും ചലച്ചിത്ര മേഖലയില്‍ ചുവടുറപ്പിച്ച് സതീശന്‍ മൂവാറ്റുപുഴ

മൂവാറ്റുപുഴ: അനൗണ്‍സ്‌മെന്റ് രംഗത്ത് നിന്നും ചലച്ചിത്ര മേഖലയില്‍ ചുവടുറപ്പിച്ച് സതീശന്‍ മൂവാറ്റുപുഴ. മൂവാറ്റുപുഴയുടെ പ്രിയ കലാകാരനായി ചുവടുറപ്പിക്കുന്ന സതീശന്‍ അനൗണ്‍സ്മെന്റ്, മിമിക്രി, നാടകം, സിനിമ മേഖലകളില്‍ സാന്നിധ്യമറിയിച്ചിട്ട് 31 വര്‍ഷങ്ങള്‍ പിന്നിടുന്നു. രണ്ടാര്‍കര വരകും തൊട്ടിയില്‍ അയ്യപ്പന്‍ – കാര്‍ത്തിയാനി ദമ്പതികളുടെ മൂത്ത മകനായ സതീശന്‍ ചെറുപ്പത്തില്‍ കിഴക്കേക്കര ഈസ്റ്റ് ഹൈസ്‌കൂളില്‍ മോണോ ആക്ട്, നാടകം, മിമിക്രി എന്നിവയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂവാറ്റുപുഴ ആറിലൂടെ നടന്ന വള്ളം കളിയുടെ അനൗണ്‍സ്മെന്റ് രണ്ടു വള്ളങ്ങള്‍ കുട്ടിയൊരുക്കിയ കൂത്തമ്പലത്തില്‍ ഇരുന്നുകൊണ്ട് കോളമ്പിയിലൂടെ അനോണ്‍സ്മെന്റ് നടത്തിയാണ് തുടക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ അത് നില നിര്‍ത്തിയിരുന്നു.പണ്ട് ജെംബോ സര്‍ക്കസ് മൂവാറ്റുപുഴയില്‍ വന്നപ്പോള്‍ ടിക്കറ്റെടുക്കാന്‍ പണമില്ലാതെ തിരികെപ്പോയതും,കാലം മാറിയപ്പോള്‍ ജെംബോയുടെ ഷോ അനൗണ്‍സറായതും നിമിത്തം മാത്രം.
2004ല്‍ ഇ.കെ നായനാരുടെ ശബ്ദം തുടര്‍ച്ചയായി 7 മണിക്കൂര്‍ സംസാരിച്ചും സതീശന്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ബിജു മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ടോവീനോ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനിയും സിനിമയില്‍ കൂടുതല്‍ വേഷം കാത്തിരിക്കുന്ന സതീശന്‍ മൂവാറ്റുപുഴ പെരിങ്ങഴയിലാണ് താമസം. ഭാര്യ: രശ്മി. മക്കള്‍: കലാമണ്ഡലം കൈലാസ് നാഥ് , കാവ്യാ മോള്‍

 

Back to top button
error: Content is protected !!