മുതിര്‍ന്ന പൗരന്മാര്‍ക്കായി ഡിജിറ്റല്‍ പഠന കളരി സംഘടിപ്പിച്ച്‌ കെഎസ്എസ്പിയു കൂത്താട്ടുകുളം യൂണിറ്റ്

കൂത്താട്ടുകുളം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൂത്താട്ടുകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഡിജിറ്റല്‍ പഠന കളരി സംഘടിപ്പിച്ചു. പെന്‍ഷന്‍ ബംഗ്ലാവില്‍ ചേര്‍ന്ന യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.കെ. രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എന്‍. ബാബു, സെക്രട്ടറി വി.കെ. ശശിധരന്‍, ജോയിന്റ് സെക്രട്ടറി പി.സി. മര്‍ക്കോസ് യൂണിറ്റ് സെക്രട്ടറി കെ.എം. അശോക് കുമാര്‍, കെ. മോഹന്‍, കെ.കെ. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ബസന്ത് കെ. മാത്യു, റാഫി പി. വര്‍ഗീസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!