കൊടും ചൂടില്‍ തണ്ണീര്‍ പന്തലുമായി സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍

മൂവാറ്റുപുഴ: നാടും, നഗരവും, ജീവജാലങ്ങളും കൊടും ചൂടില്‍ കഷ്ടത അനുഭവിക്കുന്ന സാഹചര്യത്തില്‍ തണ്ണീര്‍ പന്തലൊരുക്കി മൂവാറ്റുപുഴ അഗ്‌നിരക്ഷാനിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍. അഗ്‌നിരക്ഷാനിലയം ഓഫീസര്‍ മനോജ് എസ് നായിക് തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അതിഥി തൊഴിലാളികള്‍, ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ആശ്വാസവുമായാണ് മാര്‍ക്കറ്റ് ബസ് സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും തണ്ണീര്‍ പന്തലൊരുക്കി സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സംഭാരം വിതരണം ചെയ്തത്. ഹോംഹാര്‍ഡ് ടോമി, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ സനൂപ് എം.എസ്, അജ്ഞലി അയ്യപ്പന്‍, ഫാസീല സനൂപ് തുടങ്ങിയവര്‍ തണ്ണീര്‍ പന്തലിന് നേതൃത്വം നല്‍കി. സിവില്‍ ഡിഫന്‍സ് കോര്‍ഡിനേറ്റര്‍ ഇബ്രാഹിം, പോസ്റ്റ് വാര്‍ഡന്‍ ആനന്ദ് രാജ്, ഡെപ്യൂട്ടിപോസ്റ്റ് വാര്‍ഡന്‍ എം.ജെ.ഷാജി എന്നിവര്‍ പങ്കെടുത്തു. മുന്‍പ് നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും പക്ഷിമൃഗാദികള്‍ക്കായി തണ്ണീര്‍കുടം ഒരുക്കി സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ മാതൃകയായിരുന്നു.

Back to top button
error: Content is protected !!