മണ്ണത്തൂരിനെ സംഗീത സാന്ദ്രമാക്കി ഗായകന്‍ അനില്‍ ഏകലവ്യയുടെ ഗസല്‍

തിരുമാറാടി : മണ്ണത്തൂരിനെ സംഗീത സാന്ദ്രമാക്കി ഗായകന്‍ അനില്‍ ഏകലവ്യയുടെ ഗസല്‍. ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മണ്ണത്തൂര്‍ മീഡിയ ആര്‍ട്‌സും സംയുക്തമായി സംഘടിപ്പിച്ച ഓണോത്സവത്തിലാണ് ഗസല്‍ ഗാന സന്ധ്യ അവതരിപ്പിച്ചത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സംഗീത പ്രേമികള്‍ ഓരോ ഗാനങ്ങളെയും നിറഞ്ഞ കയ്യടികളോടെയായിരുന്നു വരവേറ്റത്. മലയാളം, ഹിന്ദി ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും സമന്വയിപ്പിച്ച് നടത്തിയ പരിപാടിയില്‍ ഏകലവ്യ ആലുവയിലെ ആറ് കലാകാരന്മാര്‍ പങ്കാളികളായി. മീഡിയ ആര്‍ട്ട്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ ഏകാംഗ നാടകമായ ശിഖണ്ഡിയും കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. സാംസ്‌കാരിക സമ്മേളനം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ.സി.ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമള്‍, വൈസ് പ്രസിഡന്റ് എം.എം. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!