മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന മൂവാറ്റുപുഴ സ്വദേശിയടക്കം രണ്ട് പേർ കോതമംഗലം പോലീസിന്റെ പിടിയിൽ.

 

മൂവാറ്റുപുഴ: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന മൂവാറ്റുപുഴ സ്വദേശിയടക്കം രണ്ട് പ്രതികൾ പിടിയിൽ. മൂവാറ്റുപുഴ വെള്ളൂർക്കുന്നം കോറമല പുത്തൻപുര സുരേഷിൻ്റെ മകൻ അർജ്ജുൻ (22), അന്യസംസ്ഥാന തൊഴിലാളിയായ ചിക്കമംഗ്ലൂർ മാഹിനഹള്ളി സ്വദേശി പ്രഭാഗർ ദാസിൻ്റെ മകൻ പ്രദീപ് (29) എന്നിവരെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തങ്കളം – തൃക്കാരിയൂർ റോഡിൽ ഡെയ്ലിഫ്രഷ് ബേക്കറിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബേക്കറി ജീവനക്കാരൻ്റെ പൾസർ ബൈക്കാണ് മോഷണം പോയത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ ശനിയാഴ്ച രാത്രി പത്തരയോടെ കോതമംഗലം പോസ്റ്റോഫിസ് ജംഗ്ഷന് സമീപം മോഷ്ടിച്ച ബൈക്കിൽ കറങ്ങുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
കോതമംഗലം പോലീസ് ഇൻസ്പെക്ടർ ബി. അനിൽ, എസ്.ഐ മാരായ ഇ.പി. ജോയി, ശ്യാംകുമാർ, എ.എസ്.ഐ. ശ്രീകുമാർ, എസ്.സി.പി.ഒ. നിഷാന്ത്, സി.പി.ഒ. ആസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Back to top button
error: Content is protected !!