വണ്ണപ്പുറത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 

വണ്ണപ്പുറം: വണ്ണപ്പുറത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാളിയാർ മുണ്ടയ് ക്കൽ ചാക്കോയുടെ മകൻ ജോജോ (35 ) യെ യാണ് കാളിയാർ സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന് 100 മീറ്ററോളം അകലെയുള്ള കൈത്തോട്ടിൽ മരിച്ചനിലയിൽ കണ്ടത്. വെള്ളിയാഴ്ചമുതൽ ജോജോയെ കാണാ നില്ലായിരുന്നെന്ന് സഹോദരൻ പറയുന്നു. ശനിയാഴ്ച രാത്രിയാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. കാളിയാർ സി. ഐ: ബി പങ്കജാക്ഷന്റ നേതൃത്വത്തിൽ പോലീസെത്തി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Back to top button
error: Content is protected !!