മരത്തിന്‍റെ ശി​ഖ​രം റോ​ഡി​ലേ​ക്ക് വീ​ണ് വഴിയോര കച്ചവടക്കാരന് പ​രി​ക്ക്

പെരുമ്പാവൂര്‍: മരത്തിന്റെ വലിയ ശിഖരം റോഡിലേക്ക് വീണ് വഴിയോര കച്ചവടക്കാരന് പരിക്ക്. എഎം റോഡില്‍ പെരുമ്പാവൂര്‍ പാട്ടലില്‍ പെരിയാര്‍ വാലി കോമ്പൗണ്ടില്‍ നിന്ന മാവിന്റെ ശിഖിരമാണ് റോഡിലേക്ക് വീണത്. സമീപത്ത് വഴിയോര വ്യാപാരം നടത്തിയിരുന്ന പുത്തന്‍കുരിശ് സ്വദേശിക്ക് പരിക്കേറ്റു. സമീപത്ത് ലോട്ടറി വില്‍പന നടത്തിയിരുന്ന യുവാവിന്റെ സ്‌കൂട്ടറിനും നാശനഷ്ടമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെയാണ് സംഭവം. പെരുമ്പാവൂര്‍ ഫയര്‍ ഫോഴ്‌സ് എത്തി മരത്തിന്റെ ശിഖിരം മുറിച്ചു മാറ്റി.

Back to top button
error: Content is protected !!