അയല്‍പക്കംപിറവം

പിറവത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്ന് ഡോ. സിന്ധുമോള്‍ ജേക്കബ്

 

പിറവം: ചരിത്രം ഉറങ്ങുന്ന കൂത്താട്ടുകുളത്തിന്റെ മണ്ണില്‍ പിറവം നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബിന് വന്‍സ്വീകരണം. ഇന്ന് രാവിലെ അരഞ്ഞാണിത്താഴത്ത് നിന്നും ആരംഭിച്ച സ്ഥാനാര്‍ത്ഥി പര്യടനത്തിന് ശക്തമായ മഴയെ അവഗണിച്ചും പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് എല്ലായിടത്തും ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. ഇടതു സര്‍ക്കാരിന്റെ വികസന പദ്ധതികളെല്ലാം ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണുണ്ടായിരിക്കുന്നത്.
ഈ വികസന തുടര്‍ച്ചയ്ക്കായി തന്നെ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് ഡോ. സിന്ധുമോള്‍ ജേക്കബ് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
അരഞ്ഞാണിത്താഴത്ത് നടന്ന സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഉദ്ഘാടനം സി.പി.എം. ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എ.കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എന്‍. ഗോപി, കേരള കോണ്‍ഗ്രസ്(എം) പിറവം നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് ചെമ്പമല, നേതാക്കന്മാരായ മുണ്ടക്കയം സദാശിവന്‍, തോമസ് തെക്കുംകാട്ടില്‍, സണ്ണി കുര്യാക്കോസ്, സി.എന്‍. പ്രഭാകുമാര്‍, വിജയ ശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ചെണ്ടമേളത്തിന്റെയും നാസിക് ഡോളിന്റെയും അകമ്പടിയോടെ എത്തിയ സ്ഥാനാര്‍ത്ഥി പര്യടനത്തിന്
മംഗലത്തുതാഴം, ആത്താനി, മാരുതി ജംഗ്ഷന്‍, ചോരക്കുഴി, ബാപ്പുജി ജംഗ്ഷന്‍, മില്ലുംപടി
ചമ്പമല, തളിക്കുന്ന്, പി.ഒ.ജംഗ്ഷന്‍, ഓലിപ്പാട്, കുറുക്കന്‍കുന്ന്,
തൊട്ടുവേലിമല, ഓലിപ്പാട, പള്ളിപ്പടി, കണിയാലിപ്പടി, ചെള്ളയ്ക്കപ്പടി, പൈറ്റക്കുളം, വടകരപ്പള്ളി, കാലിക്കട്ട് കവല, അമ്പലംഭാഗം, പ്രൈവറ്റ് ബസ് സ്റ്റാന്റ്ഡ് എന്നിവിടങ്ങള്‍ സ്വീകരണം ഒരുക്കി. തുടര്‍ന്ന് കൂത്താട്ടുകുളം രാമപുരം കവലയില്‍ പര്യടനം അവസാനിപ്പിച്ചു.
പൂക്കളും, പഴങ്ങളും മാലകളും രക്തഹാരങ്ങളും അണിയിച്ചാണ് ഡോ. സിന്ധുമോള്‍ ജേക്കബിന് സ്വീകരണം നല്‍കിയത്. പിറവത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്ന് ഡോ. സിന്ധുമോള്‍ ജേക്കബ് പറഞ്ഞു.

ഫോട്ടോ:
പിറവം നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബിന് കൂത്താട്ടുകുളം അരഞ്ഞാണിത്താഴത്ത് നല്‍കിയ സ്വീകരണം

Back to top button
error: Content is protected !!
Close