ക്രൈം

പട്ടാപ്പകൽ കോലഞ്ചേരി ടൗണിൽ വ്യാപാരിയുടെ മാല കവർന്നു.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

 

കോലഞ്ചേരി: പട്ടാപ്പകൽ കോലഞ്ചേരി ടൗണിലെ വ്യാപാരിയൂടെ രണ്ടര പവൻ്റെ സ്വർണമാല കവർന്ന കളളൻ മുങ്ങി.. നല്ല തിരക്കുള്ള കോലഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിൽ കൂൾബാർ നടത്തുന്ന കുരിശിങ്കൽ കെ.വി. വർഗീസിൻ്റെ (86) മാലയാണ് അജ്ഞാതൻ കവർന്നത്. ഇന്ന് (30-04-2021)രാവിലെ ഒമ്പത് മണിയോടെ മുൻപരിചയം നടിച്ചെത്തിയ 30 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മാല പറിച്ചതെന്ന് വ്യാപാരി പറഞ്ഞു. ഇതിന് മുമ്പും ഇയാൾ കടയിലെത്തി ദീർഘനേരം സംസാരിച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷം കടക്ക് പിന്നിൽ പൂച്ച ചത്തു കിടക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ട് പോയ ശേഷം മാല ഊരി കടന്നു കളയൂകയായിരുന്നു. അല്പ നേരത്തിന് ശേഷമാണ് വ്യാപാരി അടുത്തുള്ള കടക്കാരനോട് സംഭവ വിവരം പറഞ്ഞത്. പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

 

Back to top button
error: Content is protected !!
Close