ആവോലിയിൽ കോവിഡനുബന്ധ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് തയ്യാറാക്കിയ വാഹനത്തിൻ്റെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു.

 

മഞ്ഞള്ളൂർ :കോൺഗ്രസ് ആവോലി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡനുബന്ധ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ വാഹനത്തിൻ്റെ ഉദ്ഘാടനം നിയുക്ത എംഎൽഎ മാത്യു കുഴൽനാടൻ നിർവഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജോർജ് വർഗീസ് തെക്കുംപുറം, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റിയാദ്, കെ എസ് യു മണ്ഡലം പ്രസിഡന്റ്‌ ഡേവിസ് പയസ്, ആവോലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോജി കുറുപ്പുമഠം, ആനിക്കാട് കാർഷിക ബാങ്ക് പ്രസിഡന്റ്‌ ജോർജ് മോനിപ്പിള്ളിൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷെൽമി ജോൺസ്, പഞ്ചായത്ത്‌ മെമ്പർമാർ, ആവോലി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്‌ മെമ്പർമാർ, ലിയോ മൂലേക്കുടി , ലിജു മുളളംകുഴി , ഷിനോബ്, കെ എസ് യൂ നിയോജക മണ്ഡലം സെക്രട്ടറി മനു, കാവന കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി, ആവോലി കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ഷിൻസ്‌ മോൻ പുളികാത്ത് എന്നിവർ സംബന്ധിച്ചു.വാഹനസൗകര്യം ആവശ്യമുള്ളവർ 9526307011, 9947434380 നമ്പറുകളിൽ ബന്ധപ്പെടണം.

ഫോട്ടോ: കോൺഗ്രസ് ആവോലി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് രോഗികൾക്കായി സജ്ജമാക്കിയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് നിയുക്ത എംഎൽഎ മാത്യു കുഴൽ നാടൻ നിർവഹിക്കുന്നു.

Back to top button
error: Content is protected !!