കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്‍കി വ്യാപാരി

കൂത്താട്ടുകുളം: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്‍കി വ്യാപാരി മാതൃകയായി. കൂത്താട്ടുകുളം ദേവമാതാ ജംഗ്ഷനില്‍ ബ്രദേഴ്‌സ് ബേക്കറി ഉടമ പി.സി. സുനിലിനാണ് സ്ഥാപനത്തിന് സമീപത്തു നിന്നും ഇന്നലെ രാവിലെ മാല കളഞ്ഞു കിട്ടിയത്. തുടര്‍ന്ന് സുനില്‍ വിവരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മാലയുടെ ഉടമ സ്ഥാപനത്തില്‍ എത്തുകയായിരുന്നു. പിന്നീട് കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്‍ എസ്‌ഐ പി. ശിവപ്രസാദിന്റെ സാന്നിധ്യത്തില്‍ മാല ഉടമയ്ക്ക് കൈമാറി. കൂത്താട്ടുകുളം അറമുറവിളയില്‍ ബി.ദര്‍ശിനിയുടെ മാലയാണ് തിരികെ ലഭിച്ചത്.

 

Back to top button
error: Content is protected !!