പുഴയിൽ ചാടിയ മധ്യവയസ്ക്കയെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി.

 

 

 

മൂവാറ്റുപുഴ: പുഴയിൽ ചാടിയ മധ്യവയസ്ക്കയെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം ആറോടെ പുഴക്കരക്കാവ് ദേവീ ക്ഷേത്രത്തിനു സമീപമുള്ള കടവിലാണ് സംഭവം. ക്ഷേത്രത്തിൽ എത്തിയ വെള്ളൂർകുന്നം സ്വദേശിനിയായ മധ്യവയസ്ക്കയാണ് ക്ഷേത്രദർശനം കഴിഞ്ഞു പുഴയിൽ ചാടിയത്. ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് വയോധിക ചാടുന്നതു കണ്ട് നാട്ടുകാരിൽ ചിലർ പുഴയിലേക്ക് ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയ മധ്യവയസ്ക്കയെ പിന്നീട് ബന്ധുക്കളെത്തി വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.

Back to top button
error: Content is protected !!