കാക്കൂര്‍ കാളവയല്‍ കാര്‍ഷിക മേളക്ക് 15ന് കൊടിയുയരും

തിരുമാറാടി : കാക്കൂര്‍ കാളവയല്‍ കാര്‍ഷിക മേളക്ക് 15ന് കൊടിയുയരും. 134 മത് കാളവയല്‍ കാര്‍ഷിക മേള വ്യാഴം വെള്ളി, ശനി ദിവസങ്ങളിലും മാര്‍ച്ച് 8, 9, 10
തീയതികളിലും നടക്കുമെന്ന് അറിയിച്ചു. കാക്കൂര്‍ ആമ്പശ്ശേരി – തിരുമാറാടി എടപ്ര ഭഗവതിമാരുടെ കൂടിക്കാഴ്ച മഹോത്സവ സംഗമ സ്ഥാനത്താണ് കാക്കൂര്‍ കാളവയല്‍ നടക്കുന്നത്.അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി നാളുകളിലാണ് ഉത്സവം. ഇത്തവണ കാക്കൂരിലെ വയലുകളില്‍ വിളവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ ടൂ വീലര്‍, ത്രീവീലര്‍, ഫോര്‍ വീലര്‍ മഡ് റേസ്, പുഷ്പഫല സസ്യ പ്രദര്‍ശനം, പൊതുസമ്മേളനം, തുടങ്ങിയവ മാര്‍ച്ച് മാസത്തിലാകും നടക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സെമിനാര്‍, കന്നുകാലി പ്രദര്‍ശനം, ജോഡിക്കാള മത്സരം,മഡ് ഫുട്‌ബോള്‍, പ്രാചീന കൃഷിരീതികളെ പരിചയപ്പെടുത്തല്‍ എന്നിവ ആദ്യ മൂന്നു ദിവസങ്ങളില്‍ നടക്കും.വ്യാഴം രാവിലെ 10.30 ന് കാളവയല്‍ ആഘോഷത്തിന് തുടക്കം കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ മോള്‍ പ്രകാശ് പതാക ഉയര്‍ത്തും. വൈകുന്നേരം 4.30 ന് പെരിങ്ങാട്ട് പാടത്ത് – കാളയെ കടുപ്പു കാണിക്കല്‍ , കാള തുള്ളിക്കല്‍
വെള്ളി രാവിലെ 10.30 ന് കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം ആശ സനല്‍. ശനി രാവിലെ 8ന് പെരിങ്ങാട്ട് പാടത്ത് – പ്രാചീന കൃഷി പരിചയം.അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയും.10 ന് വയല്‍ നഗരിയില്‍ ജോഡിക്കാള മത്സരം- ഉദ്ഘാടനം എം ജെ ജേക്കബ്, 3.30 ന് പെരിങ്ങാട്ട് പാടത്ത് – മഡ് ഫുട്‌ബോള്‍ മത്സരം കാക്കൂര്‍ ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

Back to top button
error: Content is protected !!