എഐവൈഎഫ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച തണ്ണീര്‍പന്തല്‍ സന്ദര്‍ശിച്ച് എല്‍ദോ എബ്രഹാം

പെരുമ്പാവൂര്‍: പൊതുജനങ്ങള്‍ക്ക് ആശ്വാസമായി എഐവൈഎഫ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഔഷധി ജംഗ്ഷനില്‍ ആരംഭിച്ച തണ്ണീര്‍പന്തല്‍ സന്ദര്‍ശിച്ച് മൂവാറ്റുപുഴ മുന്‍ എംഎല്‍എ. എല്‍ദോ എബ്രഹാം. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജേഷ് കാവുങ്കല്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ. രമേശ് ചന്ദ് എന്നിവര്‍ സന്നിഹിതരായിരുന്നു. അജാസ് മാളിയം, ബിനു പി. ജോണ്‍, പി.ജെ. എല്‍ദോസ്, അനൂജ് എം. കൃഷ്ണന്‍, അന്‍സാര്‍ അലി, വിനു നാരായണന്‍, ടി.എസ്. സുധീഷ്, കെ.ടി. ശ്രീജേഷ്, സുരേഷ് എന്നിവരാണ് തണ്ണീര്‍പ്പന്തലിന് നേതൃത്വം നല്‍കുന്നത്. ഗ്രാമസേവകന്‍ നെടുങ്ങപ്ര പുല്ലന്‍ വീട്ടില്‍ പത്രോസ് സ്നേഹ സമ്മാനം കൈമാറി.

 

Back to top button
error: Content is protected !!