ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ

കോതമംഗലം: പുതുതലമുറയെ സര്‍വനാശത്തിലേയ്ക്ക് നയിക്കുന്ന ലഹരിയുടെ വ്യാപനം തടയുന്നതിന് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ഊന്നുകല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോന പള്ളിയില്‍ നടന്ന കെസിബിസി മദ്യവിരുദ്ധസമിതി കോതമംഗലം രൂപത രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ലഹരിക്കെതിരെയുള്ള ബോധവത്കരണം സ്‌കൂള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രൂപത ഡയറക്ടര്‍ ഫാ. ജെയിംസ് ഐക്കരമറ്റം ആമുഖപ്രസംഗവും, ഫൊറോന വികാരി ഫാ. മാത്യു അത്തിക്കല്‍ മുഖ്യപ്രഭാഷണവും നടത്തി. ഇടുക്കി രൂപത പ്രസിഡന്റ് സില്‍ബി ചുനയംമാക്കല്‍, സി. ലിജ എസ്ഡി, എം.ഡി. റാഫേല്‍, ജോയ്‌സ് മുക്കടം, ജോണി കണ്ണാടന്‍, ജോസഫ് മ്രാല, മാത്യൂസ് നിരവത്ത്, മോന്‍സി മങ്ങാട്ട്, ഷൈനി കച്ചിറ, ജോബി എടാട്ടുകുന്നേല്‍, സിജോ കൊട്ടാരത്തില്‍, ജോസഫ് ആന്റണി, ജോസ് കൈതമന, സുനില്‍ സോമന്‍, ജോജോ അബ്രാഹം, മാര്‍ട്ടിന്‍ കീഴേമാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി, കോതമംഗലം രൂപതകളിലെ 16 മദ്യവിരുദ്ധപ്രവര്‍ത്തകരെ ആദരിച്ചു.

Back to top button
error: Content is protected !!