മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

മൂവാറ്റുപുഴ : മകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു.മുടവൂര്‍ ആനകുത്തിയില്‍ ഭാസ്‌കരന്‍ (80) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഭാസ്‌കരന്റെ മകന്‍ ബിനോയ്(35) യെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട ഭാസ്‌കരനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയുടെ നേതൃത്വത്തിലാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 7ഓടെ ഭാസ്‌കരന്‍ മരിക്കുകയായിരുന്നു. വാരിഎല്ല് ഒടിഞ്ഞതും ആന്തരിക അവയവങ്ങള്‍ക്ക് ഉണ്ടായ ക്ഷതവുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ഭാസ്‌ക്കരനും, ഭാര്യയും , മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മദ്യപിച്ച് എത്തുന്ന ബി
നോയ് പിതാവിനെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയും മര്‍ദ്ദനമേറ്റിരുന്നു.

 

Back to top button
error: Content is protected !!