ചരമം

മഹാകവി അക്കിത്തം അച്യുതന്‍ നമ്പുതിരി (94) അന്തരിച്ചു

മൂവാറ്റുപുഴ:ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പുതിരി (94) അന്തരിച്ചു.പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ക്ക് അദ്ദേഹം അർഹനായിട്ടുണ്ട്.

‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം, എന്റെയല്ലെന്റെയല്ലിക്കൊമ്ബനാനകള്‍ എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ, വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ തുടങ്ങി അക്കിത്തത്തിന്റെ ഒട്ടേറെ വരികള്‍ എല്ലാ തലമുറയിലെയും മലയാളികള്‍ക്ക് സുപരിചിതമാണ്.മലയാളത്തിലെ മഹാകവികളുടെ പരമ്പരയിൽ നമ്മോടൊപ്പമുണ്ടായിരുന്ന ഏക കവിയാണ് ഇതോടെ വിടവാങ്ങിയത്.

Back to top button
error: Content is protected !!
Close