ആയവന ജീവന്‍ രക്ഷാസമിതിയും, ഡിവൈഎഫ്ഐ ആയവന മേഖല കമ്മിറ്റിയുടേയും നേതൃത്വത്തില്‍ ഭക്ഷണ വിതരണം ആരംഭിക്കും.

 

മൂവാറ്റുപുഴ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ആയവന ജീവന്‍ രക്ഷാസമിതിയും ഡിവൈഎഫ്ഐ ആയവന മേഖല കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നാളെ(09-05-2021) മുതല്‍ ഭക്ഷണ വിതരണം ആരംഭിക്കും. കോവിഡ് രോഗികള്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും, കൂടാതെ അവശതയനുഭവിക്കുന്നവര്‍ക്കും വോളന്‍റിയര്‍മാര്‍ വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കും. ആദ്യഘട്ടം രണ്ടു നേരം ഭക്ഷണം നല്‍കുവാനാണ് തീരുമാനം. കൂടാതെ ജീവന്‍ രക്ഷാസമിതിയുടെ ആംബുലന്‍സില്‍ രോഗികള്‍ക്ക് യാത്രാ സൗകര്യമൊരുക്കും. ആംബുലന്‍സ് ആവശ്യമുള്ളവര്‍ ആയവന പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെടുക. സമൂഹ അടുക്കളയില്‍ നിന്നും ഭക്ഷണം ആവശ്യമുള്ളവര്‍ ബന്ധുപ്പെടുക. ഫോണ്‍ : 9447820636, 9446209905, 9946612764.

Back to top button
error: Content is protected !!