‘സ്വയം ‘പദ്ധതിയുടെ പ്രശംസാപത്രവും മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരവും നേടി തർബിയത്ത് ട്രസ്റ്റ് വി. എച്ച്.എസ്. സ്കൂൾ

 

മൂവാറ്റുപുഴ : കോവിഡ് പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ആദ്യ നാളുകൾ മുതൽ എറണാകുളം ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനുമൊപ്പം സഹകരിക്കുകയും ക്രിയാത്മകമായുള്ള പ്രവർത്തനത്തിനും തർബിയത്ത് ട്രസ്റ്റ്‌ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന് അംഗീകാരം. കൂടാതെ എറണാകുളം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പിലാക്കി വരുന്ന “സ്വയം ” എന്ന ബോധവൽക്കരണ തുടർ പദ്ധതികളുമായി സഹകരിക്കുന്ന ജില്ലയിലെ ഏക വിദ്യാലയമാണ് തർബിയത്ത്. മികച്ച തുടർ പ്രവർത്തനത്തിന് പ്രശംസാപത്രവും സ്കൂളിന് ലഭിച്ചു.

കോവിഡിന്റെ ആദ്യനാളുകൾ മുതൽ ആരോഗ്യവകുപ്പിനൊ പ്പം കിടപ്പു രോഗികൾ ക്കുള്ള മരുന്നുകളുടെയും മാസ്കുകളുടെയും വിതരണം, ഓൺലൈൻ പഠനത്തിനായി വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകൽ, ഭക്ഷ്യധാന്യകിറ്റുകൾ, അഗതി മന്ദിരങ്ങളിൽ ധനസഹായ വിതരണം, ഓട്ടോ -ടാക്സി ഡ്രൈവർമാർക്കും നഗരത്തിലെ വ്യാപാര വ്യാപാര സ്ഥാപനങ്ങളിലും ബ്രേക്ക് ദി ചെയിൻ ഡയറി വിതരണം, ഷോർട്ട് ഫിലിം മത്സരം, സോഷ്യൽ മീഡിയയിലൂടെ ബോധവൽക്കരണ പ്രചരണം, റിവേഴ്സ് ക്വാറന്റയിനിലുള്ള പ്രായമായവരെ ഉൾപ്പെടുത്തി ഓൺലൈൻ കലാപരിപാടികൾ തുടങ്ങി മികച്ച സംഘാടനത്തിനാണ് ഈ അംഗീകാരം.

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പനിൽ നിന്നും സ്കൂൾ പ്രിൻസിപ്പാൾ ജൂലി ഇട്ടിയേക്കാട്ട് പ്രശംസാപത്രം ഏറ്റുവാങ്ങി. മാസ് മീഡിയാ ഓഫീസർ ശ്രീജ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്നേഹ എം.എസ്, സുനിൽ തോമസ്, വോളണ്ടിയർ മാരായ ലക്ഷ്മിപ്രിയ, അമീന അസീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: Content is protected !!