മൂവാറ്റുപുഴ താലൂക്കിൽ 37 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ വില്ലേജുകളിലായി 37 പേർക്ക് പട്ടയവും 12-പേർക്ക് കൈവശ രേഖയും വിതരണം ചെയ്തു. പട്ടയ മേളയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു.

മൂവാറ്റുപുഴ താലൂക്കിലെ
പട്ടയ വിതരണം എൽദോ എബ്രഹാം എം എൽ എ നിർവ്വഹിച്ചു. ആർ.ഡി.ഒ. കെ.ചന്ദ്രശേഖരൻ നായർ സ്വാഗതവും തഹസീൽദാർ സതീശൻ കെ എസ് റിപ്പോർട്ടും അവതരിപ്പിച്ചു
മൂവാറ്റുപുഴ താലൂക്കിൽ 37 പട്ടയങ്ങളും 12 കൈവശ രേഖകളുമാണ് വിതരണം നടത്തിയത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, മൂവാറ്റുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ, പിറവം മുൻസിപ്പൽ ചെയർമാർ സാബു .കെ. ജേക്കബ്ബ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി ജോളി ,പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ, വിവിധ കക്ഷി നേതാക്കളായ ഷാജു .കെ. ജേക്കബ്ബ്, ടി.എം. ഹാരിസ്, സലീം ഹാജി, വിൽസൺ കെ ജോൺ ,പി.എ.ബഷീർ , തങ്കകുട്ടൻ എന്നിവർ പങ്കെടുത്തു…..

ചിത്രം -മൂവാറ്റുപുഴ താലൂക്കിലെ
പട്ടയ വിതരണം എൽദോ എബ്രഹാം എം എൽ എ നിർവ്വഹിക്കുന്നു……..

Back to top button
error: Content is protected !!