പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തണല്‍ മരം നട്ട് എസ് വൈ എസ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റി

മൂവാറ്റുപുഴ :എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എം.സി.എസ് ആശുപത്രി കോമ്പൗണ്ടില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തണല്‍ മരം നട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ ഫൈസി അല്‍ ബുഖാരി നടീല്‍ കര്‍മ്മം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അലി പായിപ്ര അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ മണക്കണ്ടത്തില്‍ സ്വാഗതവും , മണ്ഡലം ട്രഷറര്‍ മുഹമ്മദ് റാഫി ഐരാറ്റില്‍ നന്ദിയും പറഞ്ഞു.എസ് വൈ എസ് സംസ്ഥാന കൗണ്‍സിലര്‍ കെ കെ ഇബ്രാഹിം ഹാജി , ജില്ലാ വൈസ് പ്രസിഡന്റ് എം എം അലിയാര്‍ മാസ്റ്റര്‍, എം സി എസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഡോക്ടര്‍,തോമസ് മാത്യു,മജീദ് മാളിയേക്കല്‍, മൊയ്തീന്‍ മുടവന, ബഷീര്‍ കാഞ്ഞിരക്കാട്ട്.
, ഷക്കീര്‍ കോട്ടക്കുടി തുടങ്ങിയവര്‍ പങ്കെടുത്തു. മരത്തിന് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ തണല്‍ മരം എന്ന് നാമകരണം ചെയ്തു.

 

Back to top button
error: Content is protected !!