സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍

കൊച്ചി: സ്വീപ്പ് വോട്ടര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കളക്ടറേറ്റിലെ കുടുംബശ്രീ കാന്റീന്‍ സന്ദര്‍ശിച്ച് പൊതുജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. പൊതു ഇടങ്ങള്‍ സന്ദര്‍ശിച്ച് കളക്ടര്‍ ജനങ്ങളോട് നേരിട്ട് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര, സ്വീപ്പ് എറണാകുളം കോ-ഓഡിനേറ്റര്‍മാരായ കെ.ജി വിനോജ്, സി. രശ്മി തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പൊതു ഇടങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കും. വോട്ടര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്വീപ്പ് ജേഴ്‌സി അണിഞ്ഞ് കാന്റീനിലെ കുടുംബശ്രീ അംഗങ്ങളും ക്യാമ്പയിനില്‍ പങ്കെടുത്തു. ജില്ലയില്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികളാണ് സ്വീപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

 

Back to top button
error: Content is protected !!