നാട്ടിന്‍പുറം ലൈവ്പൈങ്ങോട്ടൂര്‍

സുഗതകുമാരി ടീച്ചറിന്റെ ജന്മദിനം സ്‌കൂളുകളില്‍ വൃക്ഷത്തൈ നട്ട് അനുസ്മരിച്ചു.

പോത്താനിക്കാട്: മലയാള സാഹിത്യലോകത്തിലെ പ്രിയ കവയത്രിയും പ്രകൃതി സ്‌നേഹിയുമായ പത്മശ്രീ സുഗതകുമാരി ടീച്ചറുടെ 86 ആം ജന്മദിനത്തോട് അനുബന്ധിച്ച് സ്കൂളുകളിൽ വൃക്ഷത്തൈകൾ നട്ടു. പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, കോഴിപ്പിള്ളി സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലും വെള്ളിയാഴ്ച വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. പല്ലാരിമംഗലം സ്‌കൂളില്‍ പി.ടി.എ. പ്രസിഡന്റ് കെ.എം. കരീം നാട്ടുമാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യാപകരായ ജി. സൗമ്യ, റീനാ വര്‍ഗീസ്, എസ്. സുധാകുമാരി, സി.എ. സാജിത എന്നിവര്‍ പങ്കെടുത്തു. കോഴിപ്പിള്ളി എല്‍.പി. സ്‌കൂളില്‍ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍ വൃക്ഷതൈകള്‍ നട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി അധ്യക്ഷത വഹിച്ചു. കോതമംഗലം പ്രസ് ക്ലബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, സ്‌കൂള്‍ എച്ച്.എം. ഫ്രാന്‍സിസ് ജെ. പുന്നോലില്‍, പി.ടി.എ. പ്രസിഡന്റ് എന്‍.വി. ബിനോയ്, അധ്യാപകരായ കെ.എന്‍. ശ്രുതി, എന്‍. അമ്പിളി, ജന്‍സ കാദര്‍, ജിജി ഐസക്ക്, ഒ.ടി. ഗീത എന്നിവര്‍ പങ്കെടുത്തു.

 

ഫോട്ടോ:

1. കോഴിപ്പിള്ളി എല്‍.പി. സ്‌കൂളില്‍ വെള്ളിയാഴ്ച ചന്ദ്രശേഖരൻ നായര്‍ വൃക്ഷത്തൈ നടുന്നു.

 

2. പല്ലാരിമംഗലം സ്‌കൂളില്‍ കെ.എം. കരീം വൃക്ഷത്തൈ നടുന്നു

Back to top button
error: Content is protected !!
Close