ഏനാനല്ലൂര്‍ റസിഡന്‍സ് അസ്സോസിയേഷന്‍: വിവിധ വിഷയങ്ങളില്‍ പഠനപരിപാടി സംഘടിപ്പിച്ചു

ആയവന: ഏനാനല്ലൂര്‍ റസിഡന്‍സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ വിഷയങ്ങളില്‍ പഠനപരിപാടി സംഘടിപ്പിച്ചു. മങ്കുത്തേല്‍ പൗലോസിന്റെ വസതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ജോണ്‍ ജോസഫ്, ജോഷി ജോസഫ് എന്നിവര്‍ ക്ലാസ്സ് നയിച്ചു. ഗ്രാമസഭയ്ക്കുള്ള അധികാരങ്ങള്‍, പഞ്ചായത്ത് ഭരണസമിതിയുടെ അധികാരങ്ങള്‍, പങ്കാളിത്ത ജനാധിപത്യം, പ്രാതിനിത്യ ജനാധിപത്യം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചത്. പ്ലൈവുഡ് കമ്പനിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും, പ്രതിരോധിക്കേണ്ട നിയമവശങ്ങളെക്കുറിച്ചും ചടങ്ങില്‍ ചര്‍ച്ച സംഘടിപ്പിച്ചു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പൗലോസ് മങ്കുത്തേല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ഇമ്മാനുവല്‍ പാലക്കുഴി നന്ദി പറഞ്ഞു. 12, 13 വാര്‍ഡിലെ നൂറോളംപേര്‍ പരിപാടിയില്‍ പങ്കെടുത്തു

Back to top button
error: Content is protected !!