എസ്എസ്എല്‍സി: കോലഞ്ചേരി മേഖലയിലെ സ്‌കൂളുകള്‍ക്ക് ഉജ്ജ്വല വിജയം

കോലഞ്ചേരി: എസ്എസ്എല്‍സി പരീക്ഷയില്‍ കോലഞ്ചേരി മേഖലയിലെ സ്‌കൂളുകള്‍ക്ക് ഉജ്വല വിജയം. ജില്ലയിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായ കടയിരുപ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായി 27-ാം തവണയും നൂറ് മേനി കരസ്ഥമാക്കി. 29 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ 10 പേര്‍ക്ക് ഒമ്പത് എ പ്ലസ് നേടി. ഇവിടെ 234 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഭിമാന നേട്ടം. പരീക്ഷ എഴുതിയ 397 വിദ്യാര്‍ത്ഥികളും വിജയം കരസ്ഥമാക്കിയതോടെ ഇത്തവണയും നൂറുമേനി വിജയം. ഇതില്‍ 56 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്ക് ഇരുത്തി നൂറു മേനി വിജയം നേടിയതും എബനേസറിന് ഇരട്ടി മധുരമായി മാറി.വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നൂറ് ശതമാനം വിജയം നേടി. 160 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. 31 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.

പുത്തന്‍കുരിശ് എം.എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. 59 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. 12 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും, 11 പേര്‍ക്ക് 9 എ പ്ലസും നേടി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നൂറ് ശതമാനം വിജയം. പത്ത് വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 4 വിദ്യാര്‍ത്ഥികള്‍ക്ക് 9 എ പ്ലസ് നേടി. 67 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് ജെഎസ്എച്ച്എസില്‍ 69 വിദ്യാര്‍ത്ഥികളില്‍ 23 എ പ്ലസ് നേടിയാണ് നൂറ് മേനി സ്വന്തമാക്കിയത്. പൂതൃക്ക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. 44 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. 3 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

 

Back to top button
error: Content is protected !!