പഠനോപകരണ വിതരണം നടത്തി

പോത്താനിക്കാട്: വായന പക്ഷാചരണത്തിന്‍റെ ഭാഗമായി പോത്താനിക്കാട് പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്‍റെ സഹകരണത്തോടെ പോത്താനിക്കാട് ഗവ. എല്‍പി സ്കൂളും, എം.ടി.എല്‍.പി. സ്കൂളും ചേര്‍ന്ന് പഠനോപകരണ വിതരണം നടത്തി. വായന പക്ഷാചരണ സന്ദേശം സി.വി. ജേക്കബ് നല്‍കി. ലൈബ്രറി പ്രസിഡന്‍റ് എംസി എല്‍ദോ, പ്രധാനാധ്യാപകരായ കെ.കെ.റംല, ജയ്മോള്‍ ജോസഫ്, ലൈബ്രറി സെക്രട്ടറി എം.എം. സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!