കോതമംഗലം എം.എ.ആര്‍ട്ട്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കും

കോതമംഗലം: കോതമംഗലം എം.എ.ആര്‍ട്ട്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കും. 11-ാം തിയതി രാവിലെ 10മുതല്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കും. എല്ലാവര്‍ഷവും ഫെബ്രുവരി രണ്ടാം ശനിയാഴ്ച നടന്നുവന്നിരുന്ന സമ്മേളനം കോവിഡ്കാലത്തിന് ശേഷം ആദ്യമാണ് ചേരുന്നതെന്ന് എം.എ കോളേജ് അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു, പൂര്‍വ്വവിദ്യാത്ഥിസംഘടന പ്രസിഡന്റ് പ്രൊഫ.കെ. എം.കുര്യാക്കോസ്, സെക്രട്ടറി ബാബു ഏലിയാസ് എന്നിവര്‍ അറിയിച്ചു. സമ്മേളനാനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും.

Back to top button
error: Content is protected !!