അയല്‍പക്കംപിറവം

പോലീസിനെ സഹായിക്കാൻ സ്റ്റുഡന്റ് പോലീസ് വോളന്റിയർ കോർപ്സ്

പിറവം:കോവിഡ് മഹാമാരിയുടെ ഭാഗമായി ലോക് ഡൗണ് പ്രഖ്യാപിച്ചപ്പോൾ വാഹന പരിശോധനയ്ക്കും മറ്റുമായി സ്റ്റുഡന്റ് പോലീസ് വോളന്റിയർ കോർപ്സ് രംഗത്ത്.ലോക്ഡൗണ് സമയത്തു കൂടുതൽ പോലീസ് ആവശ്യമായി വന്നപ്പോൾ ആണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയ എസ് വി സി കേഡറ്റുകളെ ഡ്യൂട്ടിക്കായി നിയോഗിച്ചത്.
എറണാകുളം റൂറൽ ജില്ലയിൽ പുത്തൻകുരിശു സബ് ഡിവിഷന് കീഴിൽ രാമമംഗലം പോലീസ് സ്റ്റേഷനിൽ ആണ് കേഡറ്റുകൾ സേവനം ചെയ്തത്.പോലീസിന്റെ ചിട്ടയായ പരിശീലനവും പോലീസ് വകുപ്പിനെ കുറിച്ചുള്ള അറിവും ഡ്യൂട്ടി എളുപ്പമാക്കിയതായി കേഡറ്റുകൾ പറഞ്ഞു.തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ കേഡറ്റുകൾ ഡ്യൂട്ടി ഏറ്റെടുക്കും.രാമമംഗലം കടവ്,ആശുപത്രിപടി തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ എല്ലാം കേഡറ്റുകൾ ഡ്യൂട്ടി ചെയ്തു.

കോവിഡ് ലോക്ഡൗൻ സമയത്ത് സന്നദ്ധ സേനയായി പ്രവർത്തിക്കുന്നതിന് പഞ്ചായത്തു തലത്തിൽ കേഡറ്റുകളുടെ കൂട്ടായ്‌മ രൂപീകരിച്ചിട്ടുണ്ട്.എസ് വി സി യുടെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ വാർ റൂം സജ്ജമാക്കിയിട്ടുണ്ട്.

Back to top button
error: Content is protected !!
Close