തെരുവ് നായ ആക്രമണം: ആട് ചത്തു

 

കോലഞ്ചേരി: തെരുവ് നായ്ക്കളുടെ ആക്രമണ ഭീതിയിൽ  ആട് കർഷകർ . നായ്ക്കളുടെ ആക്രമണത്തിൽ ഇന്നലെ പുലർച്ചെ മീമ്പാറ വാഴപ്പിള്ളിൽ വാവച്ചന്റെ കൂട്ടിൽ കെട്ടിയിരുന്ന അഞ്ച് ആടുകളിൽ ഒന്നിനെ കടിച്ചു കൊന്നു. ബാക്കിയുള്ളവയെ മാരകമായി പരിക്കേൽപിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് അക്രമണം ആടിന്റെ നിലയ്ക്കാത്ത കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയിട്ടും നായ്ക്കൾ പോകാൻ കൂട്ടാക്കിയില്ല. ഇതോടെ സമീപത്തെ ആട് കർഷകർ ആശങ്കയിലാണ്. നായ്ക്കളുടെ അക്രമണത്തിന് തടയിടാൻ അടിയന്തരമായി നടപടികൾ സ്വീകരിയ്കണമെന്നാണ് കർഷകരുടെ ആവശ്യം.

Back to top button
error: Content is protected !!