സംസ്ഥാന ബജറ്റ് കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകും; എല്‍ദോ എബ്രഹാം………………………………

 

മൂവാറ്റുപുഴ: ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തിന്റെ കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വ്വേകുന്നതാണെന്ന് മുന്‍ എം.എല്‍.എ.എല്‍ദോ എബ്രഹാം പറഞ്ഞു.
കേരളവികസനത്തിന് പുതിയ ദിശാബോധം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിലും റബര്‍ ഉള്‍പ്പടെയുള്ള മേഖലയ്ക്ക് ഊന്നല്‍ നല്‍കുവാനുള്ള തീരുമാനം കാര്‍ഷിക മേഖലയ്ക്ക് വലിയ കരുത്ത് പകരും. ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. തോട്ടം മേഖലയില്‍ നിശ്ചിത ശതമാനം സ്ഥലത്ത് പഴ വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവതരമായ തീരുമാനങ്ങളിലേക്ക് കടക്കുന്നത് സ്വാഗതാര്‍ഹമാണന്നും. റബ്ബര്‍ ഉള്‍പ്പെടെയുള്ള തോട്ടവിളകളുടെ വിലയിടിവ് മൂലം കര്‍ഷകര്‍ നട്ടം തിരിയുന്ന സാഹചര്യത്തില്‍ മാംഗുസ്റ്റിന്‍, റം ബുട്ടാന്‍, അവക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട് , ലോകന്‍, എന്നീ ഫ്രൂട്ട് കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നത് കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ മാറ്റം വരുത്തും. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു ഏക്കര്‍ കൃഷി ചെയ്താല്‍ ഒരു വര്‍ഷം ശരാശരി 30000 രൂപ വരുമാനം മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ പഴവര്‍ഗ്ഗങ്ങളായാല്‍ ഒരു ഏക്കറിന് 5-ലക്ഷം രൂപ വരെ വരുമാനം ഉണ്ടാകുമെന്ന് കാര്‍ഷിക മേഖലയിലെ പരിചയ സമ്പന്നര്‍ ഉറപ്പിച്ചു പറയുന്നു. മാംഗുസ്റ്റിന്‍, റംബുട്ടാന്‍ എന്നിവക്ക് യു.എ.ഇയിലും ,അവക്കാഡോക്ക് യൂറോപ്യന്‍ രാജ്യങ്ങളിലും വലിയ തോതിലുള്ള ആവശ്യമാണുള്ളത്. ഇവ ഉല്പാദിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ മണ്ണാണ് കേരളത്തിലേത് പ്രമുഖ പഴവര്‍ഗ്ഗ കര്‍ഷകരായ ജോസി കൊച്ചുകുടി, ഷാജി ജോസഫ് എന്നിവര്‍ പറഞ്ഞു. തോട്ടങ്ങളില്‍ തന്നെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കാന്‍ തീരുമാനിച്ചാല്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയും.ഒരു ഏക്കര്‍ റബ്ബര്‍ കൃഷി ചെയ്യുന്നിടത്ത് ഒരാള്‍ക്ക് തൊഴില്‍ ലഭിക്കുമ്പോള്‍ ഇവിടെ 4 പേര്‍ക്ക് ജോലി കിട്ടും. തൊഴിലാളികളുടെ വരുമാനവും ജീവിത നിലവാരവും ഉയരും. കേരളത്തില്‍ സര്‍ക്കാരിന്റെ കൈവശമുള്ള തോട്ടം മേഖലയിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലുമുള്ള ഭൂമിയില്‍ പഴവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നതിനുള്ള തടസങ്ങള്‍ മാറ്റുന്നതിന് സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് 2018 – ല്‍ മൂവാറ്റുപുഴ കലൂര്‍ സ്വദേശികളായ ജോസിയും,ഷാജിയും എല്‍ദോ എബ്രഹാമിനെ സമീപിച്ചിരുന്നുവെന്നും. തുടര്‍ന്ന് എല്‍ഡിഎഫ് സംസ്ഥാന നേതൃത്വവും, അന്ന് കൃഷിമന്ത്രിയുമായിരുന്ന വി.എസ്.സുനില്‍കുമാറിനോടും ഇക്കാര്യം വിശദമായി സംസാരിച്ചിരുന്നു. 3 വര്‍ഷം മുന്നേ ആരംഭിച്ച നീക്കമാണ് ഈ ബജറ്റിലൂടെ ജീവന്‍ വയ്ക്കുന്നത്. ബജറ്റില്‍ 2 കോടി നീക്കിവച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നതിന് തീരുമാനിച്ചു.ആവശ്യമായ പഠനം നടത്തി 6 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൂവാറ്റുപുഴയിലെ മാതൃക കര്‍ഷകരായ ജോസിയും ഷാജിയും വിദേശ രാജ്യങ്ങളില്‍ നേരില്‍ പോയി കൃഷി രീതികള്‍ പഠിക്കുകയും കേരളത്തിന്റെ അനന്തമായ സാധ്യതകളെ മനസിലാക്കിയ വരുമാണ്. നിലവില്‍ പഴവര്‍ഗ്ഗങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുവരുന്നവരാണ്.

Back to top button
error: Content is protected !!