സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് നടപ്പാത ഉദ്ഘാടനം ചെയ്തു

 

മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്ത് 11 വാർഡിൽ ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് നടപ്പാത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്തു. 2019-20 സാമ്പത്തിക വർഷത്തെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ് സംയോജിത പദ്ധതിയിൽ 3.50-ലക്ഷം രൂപ അനുവദിച്ചാണ് നടപ്പാത യാഥാർത്യമാക്കിയത്.

 

ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച്, സ്കൂൾ എന്നീ സ്ഥാപനങ്ങളിലേക്കും ആനിക്കാട് പാടശേഖരത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ നടപ്പാത ഉപകരിക്കും. കാലങ്ങളായുള്ള പ്രദേശവാസികളുടെ ജനകീയ ആവശ്യത്തെ തുടർന്നാണ് നടപ്പാതയ്ക്കായ് ഫണ്ട് അനുവദിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരീസ് പറഞ്ഞു. ഇരുവശവും കൈവരി സ്ഥാപിച്ച് മനോഹരമാക്കിയ നടപ്പാത അദ്ദേഹം തുറന്ന് കൊടുത്തു. പഞ്ചായത്ത് മെമ്പർ ഷിമ്മി തോംസൺ. ജോർജ് മുണ്ടയ്ക്കൽ, സിബി തുലാമറ്റം എന്നിവർ സംബന്ധിച്ചു…..

ചിത്രം -ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് നടപ്പാത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു…….

Back to top button
error: Content is protected !!