എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

പോത്താനിക്കാട്: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2021-2022 അധ്യായന വര്‍ഷത്തിലെ എസ്എസ്എല്‍സി പ്ലസ് ടു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കനകണി കെ ആര്‍ അധ്യക്ഷനായി. ഡോക്ടര്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ജോസഫ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആബിദ് അലി, മുഹമ്മദ് റഫീക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ്, സെക്രട്ടറിമാരായ എബ പോക്കണത്തില്‍, എംസി വിനയന്‍,യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി സി ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാലി ഐപ്പ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാരായ, ഡോളി സജി,ജിനു മാത്യു, ആശ ജിമ്മി, ജോസ് വര്‍ഗീസ്, ഫിജിന അലി,അലക്‌സി സ്‌കറിയ, ലീന ബിജു, സിജി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!