പെരുമ്പാവൂർ മേഖലയിൽ പഠന മികവിനും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും എംഎൽഎ അവാർഡ് ; അപേക്ഷകൾ ക്ഷണിച്ചു

പെരുമ്പാവൂർ : എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും എംഎൽഎ അവാർഡ് നൽകി ആദരിക്കും. തുടർച്ചയായ എട്ടാം വർഷമാണ് പരിപാടി സംഘടിപ്പക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ഇവർക്ക് പുറമെ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ, യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം നേടിയവർ, വിവിധ മേഖലകളിൽ വ്യക്തമുദ്ര പതിപ്പിച്ചവർ എന്നിവരെയും എംഎൽഎ അവാർഡ് നൽകി ചടങ്ങിൽ ആദരിക്കും. പെരുമ്പാവൂർ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അവാർഡ് ജേതാക്കളുടെ പട്ടിക എംഎൽഎ ഓഫീസിൽ ലഭ്യമായിട്ടുണ്ട്. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ സ്ഥിര താമസക്കാരും എന്നാൽ മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ചു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും അവാർഡിനായി അപേക്ഷിക്കാവുന്നതാണ്. ഇവർ ജൂൺ പത്തിനുള്ളിൽ പെരുമ്പാവൂർ – ഇരിങ്ങോൾ ജംങ്ഷനിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസിൽ മാർക്ക് ലിസ്റ്റിൻ്റെ പകർപ്പ് എത്തിച്ചു നൽകണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :9544181917
Back to top button
error: Content is protected !!