പോത്താനിക്കാട് പഞ്ചായത്തിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്കുമുള്ള കിറ്റുകളുടെ വിതരണം നടത്തി

പോത്താനിക്കാട്: പഞ്ചായത്തിലെ എല്ലാ രജിസ്റ്റര്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്കുമുള്ള കിറ്റുകളുടെ വിതരണം നടത്തി. പഞ്ചായത്തിന്റെ 2022-23 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയ കിറ്റുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിജിന അലി അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ജിനു മാത്യു, മേരി തോമസ്, എന്‍. എം ജോസഫ്, സജി. കെ. വര്‍ഗീസ്, ആശ ജിമ്മി, യൂത്ത് കോര്‍ഡിനേറ്റര്‍ ഡിന്റോ ബെന്നി, പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍, പ്രൊജക്റ്റ് ഇമ്പ്‌ലിമെന്റ് ഓഫീസര്‍ കെ കെ റംല എന്നിവര്‍പങ്കെടുത്തു.

Back to top button
error: Content is protected !!