വൺവേയിലെ സ്പീഡ് ബ്രേ​ക്ക​ര്‍ അപകടങ്ങൾക്ക് കാരണമാകുന്നു.

 

ചിത്രങ്ങൾ :നെൽസൺ പനയ്ക്കൻ 

 

മൂ​വാ​റ്റു​പു​ഴ: കൊച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​യിൽ മൂ​വാ​റ്റു​പു​ഴ വ​ണ്‍​വേ​ഭാഗത്ത് അ​ശാ​സ്ത്രീ​യ​മാ​യി സ്ഥാപിച്ചിരിക്കുന്ന സ്പീ​ഡ് ബ്രേ​ക്ക​ര്‍ നിരന്തരമായ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു.സാധരണ നിലയിൽ ര​ണ്ട് സ്പീ​ഡ് ബ്രേ​ക്ക​റു​ക​ള്‍ റോ​ഡി​നു കു​റു​കെ ചേ​ര്‍​ത്തു വെച്ച് വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് പ​ക​രം ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു പോ​കാ​നെ​ന്ന പോലെ ഇ​ട​യ്ക്ക് സ്ഥ​ലം ഇ​ട്ട് ര​ണ്ടാ​യാ​ണ് ഇപ്പോൾ ഈ ഭാഗത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും ഇ​തി​ലെ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല​തെ ക​ട​ന്നു​പോ​കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്.കോ​ത​മം​ഗ​ലം ഭാ​ഗ​ത്തു​ന്നി​ന്നു മൂവാറ്റുപുഴയിലേക്കെത്തുന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും വ​ണ്‍​വേ​യി​ലൂ​ടെ തി​രി​ഞ്ഞ് റോ​ട്ട​റി റോ​ഡ്, എ​വ​റ​സ്റ്റ് ജം​ഗ്ഷ​ന്‍ വ​ഴി​യാ​ണ് നേ​ര​ത്തെ പോ​യി​രു​ന്ന​ത്.ഇ​ട​ക്കാ​ല​ത്ത് ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍, വ​ണ്‍​വേ ജം​ഗ്ഷ​നി​ല്‍​നി​ന്നു തി​രി​യാ​തെ നേ​രേ കീ​ച്ചേ​രി​പ്പ​ടി​യി​ലെ​ത്തി ക​ട​ന്നു പോ​കു​ന്ന ത​ര​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്പീ​ഡ് ബ്രേ​ക്ക​റും ഇത്തരത്തിൽ ഇവിടെ സ്ഥാപിച്ചത്.

ചി​ല ത​ല്‍​പ്പ​ര​ക​ക്ഷി​ക​ളുടെ ഈ മാറ്റത്തിന് അ​ധി​കൃ​ത​രും മൗനസമ്മതം നൽകിയത്തോടെയാണ് പ്ര​ദേ​ശം അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലപെട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ദമ്പപ​തി​ക​ള്‍ മ​രി​ച്ചി​രു​ന്നു.അധികാരികൾ ഇ​നി​യും കണ്ണടച്ചാൽ അപകട പരമ്പര ഇ​വി​ടെ പതിവാകുമെന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. വലിയ വാഹനങ്ങൾക്ക് പുറമെ ബൈക്ക് ഉൾപ്പെടെയുള്ള ഇരുചക്ര വാഹങ്ങളും കൂടി വൺ വേ ജംഗ്ഷനിൽ നിന്നും തിരിച്ചു വിടുന്ന രീതിയിൽ ഗതാഗതം പുനക്രമീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: Content is protected !!