എസ്.പി.സിയുടെ ഇന്റലക്ചല്‍ മാരത്തോണ്‍ 2023 ജില്ലാ തല പുരസ്‌കാരം രാമമംഗലം ഹൈസ്‌കൂളിന്

രാമമംഗലം:എസ്.പി.സിയുടെ ഇന്റലക്ചല്‍ മാരത്തോണ്‍ 2023 ജില്ലാ തല പുരസ്‌കാരം രാമമംഗലം ഹൈസ്‌കൂളിന്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന മത്സരത്തില്‍ ജില്ലയിലെ 51 സ്‌കൂളുകള്‍ മത്സരത്തില്‍ പങ്കെടുത്തു. രാമമംഗലം ഹൈസ്‌കൂളിലെ അഞ്ജന സന്തോഷ്, റിതിക സോണി, എയ്ഞ്ചല്‍ ബിജു മാത്യു എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രാഥമിക മത്സരത്തില്‍ നിന്ന് 6 ടീമുകള്‍ ഫൈനലില്‍ പങ്കെടുത്തു. വിജയികള്‍ക്ക് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐപിഎസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഡിഷനല്‍ എസ് പി ബിജി ജോര്‍ജ്,എസ്.പി.സി നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി ഷംസ്, ഷാബു പി.എസ്, അനൂബ് ജോണ്‍,സ്മിത സ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!