സൗത്ത് മാറാടി ഗവ: യു.പി സ്‌കൂളില്‍ മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടത്തി

മാറാടി:  സൗത്ത് മാറാടി ഗവ: യു.പി സ്‌കൂളില്‍ മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും നടത്തി. പുതിയ ഓഡിറ്റോറിയത്തിന്റെയും പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബിയുടെ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കെഇ ക്ലാസ്സുകളിലേയ്ക്കുള്ള കുട്ടികളെ വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് സ്വീകരിച്ചു.എസ്എസ്എല്‍സിക്ക് ഉന്നത വിജയം നേടിയവരെ മെമ്പര്‍ ജ് ജോണ്‍ സ്വീകരിച്ചു. പഠനോപകരണവിതരണം വിവിധ സഹകരണപ്രസ്ഥാന പ്രസിഡന്റുമാരായ തേജസ് ജോണ്‍, സാബു ജോണ്‍, ഗ്രേസി ഫ്രാന്‍സിസ്, ഡോ ചിന്നമ്മ വര്‍ഗീസ് പള്ളി പ്രതിനിധികള്‍ എന്നിര്‍ സമ്മാനിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മിനി ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ ബിനി ഷൈമോന്‍, പ്രധാനാധ്യാപിക ബിന്ദു എം. എന്നിവര്‍ പ്രസംഗിച്ചു.മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍, ബ്ലോക്ക്,പഞ്ചായത്തു മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!