കർഷക സമരത്തിന് ഐക്യദാർഢ്യവുമായി പേഴക്കാപ്പിള്ളി യുവജന കൂട്ടായ്മ.

 

മൂവാറ്റുപുഴ: കഴിഞ്ഞ ഒരു മാസക്കാലമായി ഡൽഹിയിലെ അതിരൂക്ഷമായ തണുപ്പിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി പേഴക്കാപ്പിള്ളി യുവജന കൂട്ടായ്മ. ഇന്ന് വൈകുന്നേരം ആറരയ്ക്ക് പായിപ്ര കവലയിലെ ലൈബ്രറിക്ക് മുന്നിലുള്ള ഫുട്പാത്തിൽ
നടന്ന ചടങ്ങിൽ യുവജന കൂട്ടായ്മ പ്രസിഡന്റ് അൻഷാജ് തേനാലി അധ്യക്ഷത വഹിച്ചു സെക്രട്ടറി അൻസാർ വി.എം. സ്വാഗതം പറഞ്ഞു. ആസാദ് ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു ഐക്യദാർഢ്യ പ്രസംഗം നടത്തി. പ്രതിഷേധ സംഗമം പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടന്നു. യുവജനങ്ങൾ പ്ലക്കാർഡുകളും, മൊബൈൽ ടോർച്ചുകളും പിടിച്ചുകൊണ്ട് സംഗമത്തിൽ പങ്കാളികളായി. യുവജന കൂട്ടായ്മ വൈസ് പ്രസിഡന്റ് സാബിഖ് ക്രിസ്റ്റൽ നന്ദി പറഞ്ഞു.

Back to top button
error: Content is protected !!